Home » Music » Vaathil pazhuthilooden munnil .. | നിഷ | Idanaazhiyil oru Kaalocha

Vaathil pazhuthilooden munnil .. | നിഷ | Idanaazhiyil oru Kaalocha

Written By 𝐍.ᐟ𝓢𝐇𝐀 on Friday, Jan 24, 2020 | 03:00 AM

 
Film : ഇടനാഴിയില് ഒരു‍ കാലൊച്ച Song : വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം .. Lyrics : ONV Kurup Music : V. Dakshinamoorthy Singer : Dr.K S Chithra ---------------------------------------------------------------------------- വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും തൃസന്ധ്യ പോകേ അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍ കള മധുരമാം കാലൊച്ച കേട്ടു മധുരമാം കാലൊച്ച കേട്ടു... (വാതില്‍ പഴുതിലൂടെന്‍...) ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍ തൊടും മൃദുലമാം നിസ്വനം പോലെ ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍ ഉയിരില്‍ അമൃതം തളിച്ച പോലെ തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍ അറിയാതെ കോരിത്തരിച്ചു പോയി...(2) (വാതില്‍ പഴുതിലൂടെന്‍...) ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ മധുകരം നുകരാതെ ഉഴറും പോലെ അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍ പൊരുളറിയാതെ ഞാന്‍ നിന്നു നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍ മറ്റൊരു സന്ധ്യയായ് നീ വന്നു...(2) (വാതില്‍ പഴുതിലൂടെന്‍...)